നമ്മെത്തന്നെ പരാജയപ്പെടുത്തുക :
പലപ്പോഴും പരിശ്രമം ഇത്രയൊക്കെ മതി എന്നാവും നാം ചിന്തിക്കുക. എന്നാൽ ഇതിനെ മറികടന്ന് നമ്മെത്തന്നെ പരാജപ്പെടുത്തുമ്പോഴാണ് നാം വിജയത്തി എത്തിച്ചേരുക. ഇതിനായി ഞാൻ ചെയ്യുന്നതു ഒരു ജപമാല ചൊല്ലുന്നതു പോലെ ഒരോ ദിവസത്തേയും ലക്ഷ്യങ്ങൾ രാവിലെ എന്നോട് തന്നെ പറഞ്ഞ് ഉറപ്പിക്കുകയാണ്. ഇന്ന് ഇന്നലത്തേക്കാൾ നന്നായി ഞാൻ പെർഫോം ചെയ്യും ,ചുരുങ്ങിയത് പത്ത് പേരെയെങ്കിലും കാണും എന്ന് തുടർച്ചയായി സ്വയം പറയും. ഇതു ശീലമാക്കുന്ന ഏജന്റിന് എളൂപ്പത്തിൽ വിജയിക്കാം.
ട്രെയ്നിംഗുകളിൽ പങ്കെടുക്കുക :
തുടക്കം മുതലേ ഞാൻ ട്രെയ്നിംഗുകളിൽ പങ്കെടുത്തിരുന്നു. കമ്പനി നൽകുന്ന ട്രെയ്നിംഗിനു പുറമെ മറ്റ് ട്രെയ്നിംഗുകളിലും പങ്കെടുക്കും. ഇവ മോട്ടിവേഷൻ നൽകും എന്നതാണ് അനുഭവം. സെല്ഫ്മോട്ടിവേഷൻ അഥവാ ആത്മവിശ്വാസം ലഭിക്കുന്ന സമയം വരെ ഇത്തരം ട്രയിനിംഗുകളീൽ പങ്കെടുക്കണം. ഓരോ ട്രെയ്നിംഗിലും പുതുതായി എന്തെങ്കിലും പഠിക്കാനുണ്ടാവും, മാത്രമല്ല ഉല്പന്നത്തെ കുറിച്ചുള്ള അറിവുംവർധിക്കും.
സ്വയം വിലയിരുത്തുക :
തന്റെ പൊരായ്മകൾ എവിടെയൊക്കെ എന്ന് കണ്ടെത്തി അവ പരിഹരിച്ച് മുന്നേറുന്ന ഇൻഷുറൻസ് ഏജന്റിന് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. ഓരോ ദിവസവും ചുരുങ്ങിയത് ഒരു പത്ത് ആളോടെങ്കിലും സംസാരിക്കണം. ഇവരിൽ നാല് പേരെങ്കിലും ഭാവിയിൽ പോളിസി എടുക്കാൻ സാധൃതയുണ്ട്. മികച്ച സർവ്വീസ് തരും എന്ന് ചങ്കുറപ്പോടെ പറയാൻ ഏജന്റിന് സാധിക്കണം ഇത് ഒരു പ്രൊഫഷനായികാനുന്ന ഏജന്റിന് ഒത്ത് തീർപ്പ് ചെയ്യേണ്ടി വരില്ല …………