സ്വകാര്യ ഇൻഷ്വറൻസ് ഏജന്റ്മാരുടെ കൊഴിഞ്ഞു പോക്ക്    

Published by Philip George on September 10th, 2011 - in Life Insurance

സ്വകാര്യ ഏജന്റ്മാരുടെ കൊഴിഞ്ഞു പോക്ക് ഉത്തരം കിട്ടാതെ ഉപഭോക്താക്കൾ

(കടപ്പാട് ധനം മാഗസിൻ 15-ആഗസ്റ്റ് 2011)
മൂന്ന് വർഷം മുൻപാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ പോളിസി എടുത്തത് മൂന്ന് വർഷം കൊണ്ട് നിഷേപിച്ച തുക ഇരട്ടിയാകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇപ്പോൾ പോളിസി തുകയിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. മാത്രമല്ല നിക്ഷേപിച്ച തുകയിലും കുറവ് വന്നിരിക്കുന്നു, പോളിസിയിൽ ചേർത്ത ഏജന്റ് വേറൊരു കമ്പനിയിലെ ജീവനക്കാരനാണിപ്പോൾ ഇനി എന്തു ചെയ്യണം, പോളിസി സംബദ്ധിച്ച് ആരോട് ചോദിക്കണം എന്നറിയാതെ വിഷമിക്കുകയാണ് യുവതി.

ഇത് ഒരു ഒട്ടപ്പെട്ട സംഭവമല്ല , മറിച്ച് യുലിപ്പുകളുടെ പ്രെലോഭനത്തിൽ വീണ ആയിരകണക്കിന് മലയാളികളിൽ ഒരാൾ മാത്രമാണ് ഈ യുവതി. സംസ്ഥനത്തെ സ്വകാര്യ ഇൻഷുറൻസ് ഏജന്റുമാർക്കിടയിലെ കൊഴിഞ്ഞു പോക്ക് ഏകദേശം 80 ശതമാനമാണത്രേ. ഇൻഷുറൻസ് ഏജന്റായി ജോലിയിൽ പ്രവേശിക്കുന്ന പത്ത് പേരിൽ രണ്ട് പേർ മാത്രമേ മൂന്ന് നാല് മാസം കഴിയുമ്പോൾ ഏജന്റായി രംഗത്തുള്ളു. ഏജന്റുമാരുടെ കൊഴിഞ്ഞുപോക്കും തുടരെയുള്ള ജോലിമാറ്റവും മൂലം എന്തു ചെയ്യണം എന്നറിയാതെ പകച്ച് നിൽക്കുകയാണ് ഉപഭോക്താക്കൾ. ദേശീയ തലത്തിൽ അടുത്തിടെ നടത്തിയ സർവേ പ്രകാരം 2011-12 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ആകെ പ്രതീക്ഷിക്കുന്ന കൊഴിഞ്ഞു പോകൽ നിരക്ക് 25ശതമാനമാണ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വകാര്യ ഇൻഷുറൻസ് മേഖല ഭീതിജനകമായ അവസ്ഥയിലാണെന്ന് തന്നെ പറയാം. എന്തുകൊണ്ട് ഇത്തരമൊരവസ്ഥ?

സ്വകാര്യ ഇൻഷുറൻസ് മേഖലയിൽ ഏജന്റുമാർ പിടിച്ചുനിന്നത് ഉയർന്ന കമ്മീഷൻ എന്ന ആകർഷണം കൊണ്ട് മാത്രമാണെന്നും യുലിപ്പുകളിൽ വന്ന പുതിയ മാർഗനിർദേശങ്ങൾ മൂലം കമ്മീഷൻ കുറഞ്ഞത് ഇവർക്ക് തിരിച്ചടിയായെന്നും എയിംസ് ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റട് ഡയറക്ടർ വിശ്വനാഥൻ ഒടാട്ട് വിലയിരുത്തുന്നു. 60 ശതമാനം വരെ കമ്മീഷൻ കിട്ടിയിരുന്ന കാലത്ത് ഇപ്പോൾ ലഭിച്ചേക്കാവുന്ന പരമാവതി കമ്മിഷൻ 30 ശതമാനമാണ്. തെറ്റിദ്ധരിപ്പിച്ചുള്ള വില്പന അഥവാ മിസ്സെല്ലിങ്ങാണ് കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നടന്നത്. ജനങ്ങൾ സത്യം മനസിലാക്കിയതോടെ പല സ്വകാര്യ ഇൻഷുറൻസ് ഏജന്റുമാരും മറ്റ് മേഖലകളിൽ ജോലി തേടുകയാണ്.

മിക്ക സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലും ഏജന്റുമാരെ തെരഞ്ഞെടുക്കുന്ന സെയിൽസ് മാനേജർമാരുടെ കൊഴിഞ്ഞു പോകൽ നിരക്ക് 50-60 ശതമാനത്തോളമാണ്. ഇവർ സ്ഥാപനം മാറുമ്പോൾ ഏജന്റുമാരും കൊഴിഞ്ഞ് പോകുകയാണെന്ന് ഗ്രീൻപെപ്പർകൺസൾ60ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ പറയുന്നു. പല കമ്പനികളും ഗുണനിലവാരമില്ല്ലാത്ത ഏജന്റൂമാരെ റിക്രൂട്ട് ചെയ്തതും പ്രശ്നങ്ങൾ സ്യഷ്ടിച്ചതായി അദ്ധേഹം
വിലയിരുത്തുന്നു.

ഭാവിയിൽ എന്തു സംഭവിക്കും

പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാർഗമായി ഇൻഷുറൻസിനെ കണ്ടവർക്കുള്ള താക്കീതാണ് നിലവിലെ പ്രശ്നങ്ങളെന്നും ഇതു മൂലം പ്രൊഫഷണൽ സമീപനം ഇല്ലാത്തവർ പുറത്തുപോയി സ്വകാര്യ ഇൻഷുറൻസ് മേഖല കൂടുതൽ ശുദ്ധമായെന്നും ഒരു പ്രമുഖ സ്വകാര്യഇൻഷുറൻസ് കമ്പനിയുടെ വക്താവ് പറയുന്നു. ഏജന്റൂമാർ വില്പ്പനാനന്തര സേവനത്തിന് മുൻതൂക്കം നൽകാൻ നിർബന്ധിതമാകുന്നതോടെ ഉപഭോക്താക്കൾ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നുംഅദ്ധേഹം കണക്കുകൂട്ടുന്നു. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി യാഥാസ്ഥിതിക പോളിസികളും ടേം പോളിസികളും മറ്റും വിൽക്കാൻ പൊതുവേ എജന്റുമാർ വൈമുഖ്യം കാണിച്ചിരിക്കുന്നു. എന്നാൽ സ്ഥിതിഗതികൾ മാറി. ഇപ്പോൾ സ്വകാര്യ ഇൻഷുറൻസ് ഏജന്റുമാർ ഉൾപ്പെടെ യാഥാസ്ഥിതിക ഇൻഷുറൻസ് പോളിസികളും കുട്ടികളുടെ പോളിസികളുമാണ് കൂടുതലായി വിൽക്കുന്നത്. സ്വകാര്യ ഇൻഷുറൻസ് മേഖല സ്ഥിരത കൈവരിക്കുന്നതിന് മുന്നോടിയായാണ് നിലവിലെ പ്രശ്നങ്ങളെ വിദഗ്ദർ വിലയിരുത്തുന്നത്.

ഒന്ന് രണ്ട് വർഷം കൂടി മേഖലയിൽ ചെറിയ തോതിലുള്ള കൊഴിഞ്ഞുപോക്കും ജോലി മാറ്റവും നടക്കുമെന്നും വിലയിരുത്തപ്പെടുന്നു…….

 

നിങ്ങൾക്കു ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടോ ??? എങ്കിൽ അത് ഇവിടെ രേഖപ്പെടുത്തൂ …

© Philip George
Thursday, 30 June 2022