ബജാജ് അലിയാൻസ് ലൈഫ് ഇൻഷുറൻസ് കമ്പിനിയുടെ ഏപ്രിൽ, മെയ് , മാസത്തെ ആദ്യ വർഷ പ്രീമിയത്തിൽ 58.56%വും റിലയിൻസ് ലൈഫിന്റെതിൽ 51.70%വും ബിർളാ സൺലൈഫ് ഇൻഷുറൻസിന്റെ ആദ്യവർഷ പ്രീമിയത്തിൽ 34.86%വും എച്ച് ഡി എഫ് സി സ്റ്റാന്റേഡ് ലൈഫിന്റെ പ്രീമിയത്തിൽ 27.30%വും ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ലൈഫിന്റെ പ്രീമിയത്തിൽ 29.01%വും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ലൈഫ് ഇൻഷുറൻസ് കമ്പിനികളുടെ കഷ്ടകാലം തുടരുന്നു. ആഗോള സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളോടെ തുടങ്ങിയതാണ് ഇൻഷുറൻസ് രംഗത്തെ പ്രതിസന്ധിയും. സാമ്പത്തിക മാന്ദ്യത്തെ തുടർന്നു ഓഹരി വിപണിയിൽ ഉണ്ടായ തകർച്ച യൂണിറ്റ് ലിങ്ക്ഡ് പോളിസികളിൽ നിക്ഷേപിച്ചവർക്ക് കനത്ത നഷ്ടമുണ്ടാക്കിയിരുന്നു. ഇത് സ്വകാര്യ കമ്പനികൾക്ക് വൻ തിരിച്ചടിയായി. സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികൾ മുഖ്യമായും ആശ്രയിച്ചിരുന്നത് യൂലിപ്പ് പോളിസികളെയായിരുന്നു.
2011-12 സാമ്പത്തിക വർഷത്തിൽ ആദ്യ രണ്ട് മാസത്തെ ബിസിനസിലും ഇൻഷുറൻസ് കമ്പനികൾ നഷ്ട്മാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ, മെയ് , മാസത്തെ ബിസിനസ്സ് എടുത്ത് പരിശോധിച്ചാൽ ആദ്യവർഷപ്രീമിയത്തിൽ 12.27%വും പോളിസികളുടെ എണ്ണത്തിൽ 20.78%വും ഇടിവാണ് ഇൻഷുറൻസ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. ബജാജ് അലിയാൻസ്, റിലയിൻസ്, ബിർള,ഏച്ച് ഡി എഫ് സി തുടങ്ങിയ മുൻ നിര ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് പുതു ബിസിനസിൽ കനത്ത നഷ്ടമാണുണ്ടായത്.
ബജാജ് അലിയാൻസ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെഏപ്രിൽ, മെയ് മാസത്തെ ആദ്യ വർഷ പ്രീമിയത്തിൽ 58.56%വും റിലയൻസ് ലൈഫിന്റെതിൽ 51.70%വും
ബിർളാ സൺ ലൈഫ് ഇൻഷുറൻസിന്റെ ആദ്യ വർഷ പ്രീമിയത്തിൽ 34.86%വും എച്ച് ഡി എഫ് സി സ്റ്റാന്റേഡ് ലൈഫിന്റെ പ്രീമിയത്തിൽ 27.30%വും ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ലൈഫിന്റെ പ്രീമിയത്തിൽ 29.01%വും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പോളിസിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ബിർള സൺലൈഫ് ഇൻഷുറൻസ് കമ്പനിക്ക് കനത്ത നഷ്ടമാണ് പോളിസികളുടെ എണ്ണത്തിൽ ഉണ്ടായത്. കമ്പനിക്ക് 27% പോളിസികളെ ലഭിച്ചുള്ളു.